Pambady Nehru college takes revenge action against students who keep beard.
ജിഷ്ണുവിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കുപ്രസിദ്ധമായ നെഹ്‌റു കോളജില്‍ താടി വെച്ചതിന്റെ പേരില്‍ 10 വിദ്യാര്‍ഥികളെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ മരണത്തിന് ശേഷം നടന്ന വിദ്യാര്‍ഥിസംഘടനകളുടെ സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച സത്യവാങ്മൂലം വീണ്ടും ഒപ്പിട്ടു നല്‍കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ക്ലാസിലിരിക്കണമെങ്കില്‍ തങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.